Ultimate magazine theme for WordPress.

നവീകരണത്തിനായി നേതൃമാറ്റം വരണം; ഗ്രൂപ്പ് 23 നേതാക്കളുമായി ചർച്ച തുടരാൻ കോൺഗ്രസ് നേതൃത്വം

0

ദില്ലി: ഗ്രൂപ്പ് 23 നേതാക്കളുമായി കോൺഗ്രസ് നേതൃത്വം ചർച്ച തുടരും. കഴിഞ്ഞ ദിവസം നടന്ന യോഗത്തിന്റെ വിശദാംശങ്ങൾ ഗുലാം നബി ആസാദ് സോണിയ ഗാന്ധിയുമായി പങ്കുവച്ചിരുന്നു. ഗ്രൂപ്പ് 23 മുൻപോട്ട് വച്ച ആവശ്യങ്ങളിൽ രാഹുൽ ഗാന്ധിയും ചർച്ചക്ക് തയ്യാറായിട്ടുണ്ട്. പോരാട്ടം സോണിയ ഗാന്ധിക്കെതിരല്ലെന്നും നവീകരണത്തിനായി നേതൃമാറ്റം വേണമെന്നുമാണ് ഗ്രൂപ്പ് 23 ന്റെ നിലപാട്.

ഉത്തരേന്ത്യൻ രാഷ്ട്രീയത്തെ കുറിച്ച് ധാരണയുള്ള വ്യക്തിയെ കോൺഗ്രസ് ജനറൽ സെക്രട്ടറിയാക്കണമെന്ന് ജി 23 നേതാക്കൾ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഹിന്ദി അറിയാവുന്നവരെ ആ സ്ഥാനത്തിരുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഗ്രൂപ്പ് 23 കലാപക്കൊടി ഉയർത്തുന്നതിനിടെ ഗുലാം നബി ആസാദ് ഇന്നലെ സോണിയ ഗാന്ധിയെ കണ്ടിരുന്നു. സോണിയയുടെ നേതൃത്വത്തെ ചോദ്യം ചെയ്യില്ലെന്ന് ഗുലാം നബി വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കെതിരെ പടയൊരുക്കം ശക്തമാകുമ്പോഴാണ് എതിരാളിയാരെന്ന കാര്യത്തിൽ ഗുലാം നബി വ്യക്തത വരുത്തിയിരിക്കുന്നത്.

- Advertisement -

പത്ത് ജൻപഥിൽ ഒന്നരമണിക്കൂർ നേരം നീണ്ട കൂടിക്കാഴ്ചയാണ് ഗുലാം നബി ആസാദും സോണിയയുമായി നടന്നത്. പ്രവർത്തക സമിതിക്ക് ശേഷം രണ്ട് തവണ ചേർന്ന ഗ്രൂപ്പ് 23 യോഗത്തിൻറെ പൊതു വികാരം ഗുലാം നബി സോണിയയെ ധരിപ്പിച്ചു. കൂട്ടായ ചർച്ചകളിലൂടേയും കൂടിയാലോചനയിലൂടെയും മാത്രമേ മുൻപോട്ട് പോകാനാകൂ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സഖ്യങ്ങൾ രൂപപ്പെടുത്തണം. സോണിയ ഗാന്ധിയുടെ നേതൃത്വത്തെ ആരും ചോദ്യം ചെയ്യുന്നില്ലെന്നും സംഘടന തെരഞ്ഞെടുപ്പിൽ വിശ്വാസമുണ്ടെന്നും കൂടിക്കാഴ്ചക്ക് ശേഷം ആസാദ് വ്യക്തമാക്കി.

- Advertisement -

Leave A Reply

Your email address will not be published.