ചെന്നൈ: വിജയ് (Vijay) ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ് (Beast movie). ഏപ്രില്‍ 13ന് ബീസ്റ്റ് ഇറങ്ങും എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. നേരത്തെ പ്രഖ്യാപിച്ചിരുന്ന ഡേറ്റ് തിരുത്തിയാണ് ഇപ്പോള്‍ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ഏപ്രില്‍ 14 നാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റ് നിര്‍മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സാണ്. പൂജ ഹെഗ്‌ഡേ നായികയാവുന്ന ചിത്രത്തില്‍ യോഗി ബാബു, വി.ടി.വി ഗണേഷ്, മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോ, അപര്‍ണാ ദാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
- Advertisement -
അതേ സമയം പാന്‍ ഇന്ത്യന്‍ ചിത്രമായി എത്തുന്ന കെജിഎഫ് 2വുമായി ആദ്യ ദിന ക്ലാഷ് ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് ഒരു ദിവസം മുന്‍പ് ചിത്രം എത്തുന്നത് എന്നാണ് സൂചന. കന്നഡ സൂപ്പര്‍താരം യാഷ് നായകനായി പാന്‍ ഇന്ത്യ ഹിറ്റായ കെജിഎഫിന്‍റെ രണ്ടാം ഭാഗമാണ് കെജിഎഫ് 2. വര്‍ഷങ്ങളായി പ്രതീക്ഷിക്കപ്പെടുന്ന റിലീസാണ് ചിത്രത്തിന്.
എന്നാല്‍ ഫസ്റ്റ്ഡേ ക്ലാസ് ഒഴിവാക്കിയെങ്കിലും തമിഴ്നാട്ടില്‍ അടക്കം ഉത്സവ സീസണിലെ വാരത്തില്‍ ഇരുപടങ്ങളും തമ്മില്‍ മത്സരം ഇതോടെ ഉറപ്പായി. കേരളത്തില്‍ അടക്കം ഇരുപടങ്ങളും പ്രതീക്ഷിക്കുന്ന വലിയ പ്രക്ഷേക സമൂഹം ഉണ്ട്.
അതേ സമയം ബീസ്റ്റിലെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘അറബിക് കുത്ത്’ എന്ന ഗാനം ഇതിനോടകം 100 മില്യണിലധികം കാഴ്ച്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. താരങ്ങൾ ഉൾപ്പടെയുള്ളവർ ഗാനത്തിന് ചുവടുവച്ചു കൊണ്ട് രംഗത്തെത്തി. അറബിക് കുത്തു തരംഗത്തിന് പിന്നാലെ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
- Advertisement -