Ultimate magazine theme for WordPress.

യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് സദ്ഗുരുവിന്റെ ബൈക്ക് യാത്ര; 30000 കി.മീറ്റർ,ലക്ഷ്യം മണ്ണ് സംരക്ഷണം

0

ലണ്ടന്‍: ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്ക് 30,000 കിലോമീറ്റര്‍ ദൂരം മോട്ടോര്‍ ബൈക്കില്‍ ‘സേവ് സോയില്‍’ യാത്ര ആരംഭിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്. മണ്ണിന്റെ ഫലപുഷ്ടി നിലനിര്‍ത്തുന്നതിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള ബോധവത്കരണ ക്യാമ്പെയ്‌ന്റെ ഭാഗമായാണ് സോവ് സോയില്‍ യാത്ര. 100 ദിവസംകൊണ്ട് 27 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ഇന്ത്യയിലെത്താനാണ് 64 കാരനായ ജഗ്ഗി വാസുദേവ് ലക്ഷ്യമിടുന്നത്.

തിങ്കളാഴ്ച ലണ്ടന്‍ പാര്‍ലമെന്റ് ചത്വരത്തിലാണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. ബിഎംഡ്ബ്യുവിന്റെ സ്‌പോര്‍ട്ട് ടൂറിങ് മോഡലായ കെ 1600 ജിടി ബൈക്കിലാണ് യാത്ര. ഫ്‌ളാഗ് ഓഫ് ചടങ്ങിന്റെയും ലണ്ടന്‍ റോഡുകളിലൂടെ ബൈക്കില്‍ സഞ്ചരിക്കുന്ന ചിത്രങ്ങളും സദ്ഗുരു ട്വീറ്റ് ചെയ്തിട്ടുണ്ട്.

- Advertisement -

‘യൂറോപ്പിന്റെ പലയിടങ്ങളിലും മഞ്ഞുപെയ്തുകൊണ്ടിരിക്കുകയാണ്. ഈ പ്രായത്തില്‍ ഇരുചക്ര വാഹനത്തില്‍ ഇതൊരു ഉല്ലാസ യാത്രല്ല. മണ്ണ് സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെപറ്റി 24 വര്‍ഷത്തിലേറെയായി ഞാന്‍ സംസാരിക്കുന്നു. എല്ലാ രാജ്യങ്ങളിലും അനൂകൂലനയം ഉണ്ടായെങ്കില്‍ മാത്രമേ ഇത് സാധ്യമാകു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ലോകത്താകമാനം മൂന്നുലക്ഷത്തോളം കര്‍ഷകര്‍ ജീവനൊടുക്കി. ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്’. യാത്ര തുടങ്ങും മുമ്പ് സദ്ഗുരു പറഞ്ഞു.

കടുത്ത വാഹന പ്രേമി കൂടിയായ സദ്ഗുരു ഇതിനുമുമ്പും നിരവധി തവണ ദീര്‍ഘദൂര യാത്രകള്‍ നടത്തിയിട്ടുണ്ട്. 2017ല്‍ ഇഷാ ഫൗണ്ടേഷന്‍ നടത്തിയ ബോധവത്കരണ റാലിയില്‍ കന്യാകുമാരി മുതല്‍ ഹരിദ്വാര്‍ വരെ മെഴ്‌സിഡിസ് ബെന്‍സ് ജി63 എഎംജി വാഹനവും അദ്ദേഹം ഓടിച്ചിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.