Ultimate magazine theme for WordPress.

‘താഴ്മയായി അപേക്ഷി’ക്കണ്ട; പദം ഒഴിവാക്കി ഉത്തരവ്

0

തിരുവനന്തപുരം: അപേക്ഷകൾ എഴുതുമ്പോൾ ഇനിമുതൽ ‘താഴ്മയായി’ അപേക്ഷിക്കുന്നു എന്ന പ്രയോ​ഗം ഒഴിവാക്കണമെന്ന് സർക്കാർ ഉത്ത‌രവ്. താഴ്മയായി അപേക്ഷിക്കുന്നു എന്നത് ഒഴിവാക്കി പകരം അപേക്ഷിക്കുന്നു അല്ലെങ്കിൽ അഭ്യർഥിക്കുന്നു എന്നെഴുതണമെന്നാണ് ഇത്തരവിൽ പറഞ്ഞിരിക്കുന്നത്. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പാണ് ഉത്തരവിറക്കിയത്.

- Advertisement -

സംസ്ഥാനത്തെ എല്ലാ സർക്കാർ/അർധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലും വിവധ ആവശ്യങ്ങൾക്കായി സമർപ്പിക്കുന്ന അപേക്ഷകളിൽ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന പദം ഒഴിവാക്കി ‘അപേക്ഷിക്കുന്നു’ അല്ലെങ്കിൽ ‘അഭ്യർഥിക്കുന്നു’ എന്നത് ഉപയോഗിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് എല്ലാ വകുപ്പ് തലവന്മാർക്കും നൽകിയ ഉത്തരവിൽ നിർദേശിച്ചിപിക്കുന്നത്.

- Advertisement -

Leave A Reply

Your email address will not be published.