Ultimate magazine theme for WordPress.

യൂറോപ്പിലെ യുദ്ധ സാഹചര്യം അന്താരാഷ്ട്ര സന്തുലിതാവസ്ഥയ്ക്ക് വെല്ലുവിളി: പ്രധാനമന്ത്രി

0

ദില്ലി: യൂറോപ്പിലെ ഇപ്പോഴത്തെ യുദ്ധ സാഹചര്യം അന്താരാഷ്ട്ര തലത്തിലെ സന്തുലിതാവസ്ഥയ്ക്ക് മേലെ ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനാൽ മേഖലാ തലത്തിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ഉറപ്പാക്കേണ്ടതുണ്ട്. അതിനാൽ ബിംസ്റ്റെക് രാജ്യങ്ങൾക്കിടയിൽ സഹകരണം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. നളന്ദ സർവകലാശാലയുടെ ബിംസ്റ്റെക് സ്‌കോളർഷിപ്പ് പ്രോഗ്രാം വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ബിംസ്റ്റെക് രാജ്യങ്ങളുമായി കുറ്റകൃത്യ നിയന്ത്രണത്തിനായി ഉഭയകക്ഷി സമ്മതപ്രകാരം കരാർ ഒപ്പുവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബംഗാൾ ഉൾക്കടലിനെ രാജ്യങ്ങൾക്കിടയിലെ കണക്ടിവിറ്റിയുടെയും സുരക്ഷയുടെയും പുരോഗതിയുടെയും പാലമാക്കി മാറ്റണം. അതിനാൽ 1997 ൽ ബിംസ്റ്റെക് നേടിയെടുത്ത നേട്ടങ്ങൾക്കായി രാജ്യങ്ങൾ നടത്തിയ ഇടപെടൽ വീണ്ടും ആവശ്യപ്പെടുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

- Advertisement -

ബിംസ്റ്റെക് സെക്രട്ടേറിയേറ്റിന് പത്ത് ലക്ഷം യുഎസ് ഡോളർ നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബിംസ്റ്റെകിന്റെ ഓപറേഷണൽ ബജറ്റ് വികസിപ്പിക്കുന്നതിനായാണിത്. ബിംസ്റ്റെക് സെക്രട്ടറി ജനറൽ ബജറ്റ് വികസിപ്പിക്കുന്നതിനുള്ള ഇടപെടൽ നടത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

- Advertisement -

Leave A Reply

Your email address will not be published.