ഫിയോക് സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ വേദി പങ്കിട്ട് സംവിധായകന്‍ രഞ്ജിത്തും നടന്‍ ദിലീപും. സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാലും ചടങ്ങില്‍ പങ്കെടുത്തു.
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ ആലുവ സബ്ജയിലില്‍ സന്ദര്‍ശിച്ചത് യാദൃശ്ചികമാണെന്ന് നേരത്തെ രജ്ഞിത്ത് വിശദീകരിച്ചിരുന്നു. ദിലീപിന് വേണ്ടി ഒരിടത്തും പോയി വക്കാലത്ത് പറഞ്ഞിട്ടില്ല. സബ്ജയിലില്‍ എത്തി ദിലീപിനെ കണ്ടത് മുന്‍കൂട്ടി പദ്ധതിയിട്ടതല്ലെന്നായിരുന്നു രഞ്ജിത്തിന്റെ വിശദീകരണം. പ്രതികരണത്തിന് ശേഷം ദിലീപും രഞ്ജിത്തും വേദി പങ്കിടുന്നത് ഇതാദ്യമാണ്.
ഭരണഘടന ഭേദഗതിയിലുള്‍പ്പടെ തീരുമാനമെടുക്കാന്‍ സംസ്ഥാനത്ത് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോകിന്റെ ജനറല്‍ ബോഡിയാണ് ഇന്ന് കൊച്ചിയില്‍ പുരോഗമിക്കുന്നത്. നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും വൈസ് ചെയര്‍മാനായ ആന്റണി പെരുമ്ബാവൂരിനെയും സ്ഥാനങ്ങളില്‍ നിന്ന് നീക്കാനുള്ള ഭേദഗതിക്കാണ് ഫിയോക് ഒരുങ്ങുന്നത്. ഈ സ്ഥങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പാടില്ല എന്ന ചട്ടം നീക്കം ചെയ്‌തേക്കും.
- Advertisement -