തിരുവനന്തപുരം: അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വം സിനിമയില്‍ നായകനായ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫോട്ടോഷൂട്ട് സീനും ബിജിഎമ്മും മാസ് ഹിറ്റാണ്. ആ സീനിനെ അനുകരിച്ച് മലയാളികളുടെ നിരവധി വീഡിയോകള്‍ വന്നു. ട്രെന്‍ഡിനൊപ്പം സഞ്ചരിക്കുകയാണ് പൊതു വിദ്യാഭ്യാസ – തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയും.
ഭീഷ്മ ശൈലിയില്‍ ഫോട്ടോഷൂട്ട് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചാണ് മന്ത്രി ട്രെന്‍ഡിനൊപ്പം സഞ്ചരിച്ചത്. ‘ട്രെന്‍ഡിനൊപ്പം.. ചാമ്പിക്കോ..’ എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ഫെയ്‌സ്ബുക്കില്‍ വീഡിയോ പങ്കുവച്ചത്.
- Advertisement -
നേരത്തെ സിപിഎം നേതാവ് പി ജയരാജന്റെ ഭീഷ്മ സ്‌റ്റൈലും വൈറലായിരുന്നു.
- Advertisement -