Ultimate magazine theme for WordPress.

ദിലീപ് നശിപ്പിച്ചത് 12 നമ്പരുകളിലേക്കുള്ള ചാറ്റുകൾ; നീക്കം ചെയ്തതിൽ ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സി ഇ ഒയുമായുള്ള സംഭാഷണങ്ങളും

0

കൊച്ചി: വധഗൂഢാലോചന കേസിൽ ദിലീപിന്റെ ഫോണിലെ 12 നമ്ബരുകളിലേക്കുള്ള ചാറ്റുകൾ നശിപ്പിച്ചെന്ന് റിപ്പോർട്ട്. നീക്കം ചെയ്തവയിൽ ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സി ഇ ഒ ഗാലിഫുമായുമായുള്ള ചാറ്റുകളും ഉൾപ്പെടുന്നു. ദുബായിൽ ബിസിനസ് നടത്തുകയാണ് ഗാലിഫ്.

‘ദേ പുട്ട്’ റസ്റ്റോറന്റിന്റെ ദുബായ് പാർട്‌നറുമായുള്ള ചാറ്റുകളും നശിപ്പിച്ചു. ദുബായിലെ സാമൂഹിക പ്രവർത്തകനായ തൃശൂർ സ്വദേശി നസീർ, ദുബായിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫർ, സഹോദരീ ഭർത്താവ് സൂരജ് എന്നിവരുമായുള്ള സംഭാഷണങ്ങളും ദിലീപ് നീക്കി. ചാറ്റുകൾ വീണ്ടെടുക്കാനാകാത്ത വിധം നീക്കിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

- Advertisement -

സൈബർ വിദഗ്ദ്ധൻ സായി ശങ്കറിനെതിരെ ക്രൈംബ്രാഞ്ച് ഇന്നലെ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. സായി ശങ്കറാണ് ദിലീപിന്റെ ഫോണിലെ ചാറ്റുകൾ നശിപ്പിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. കേസിലെ ആറാം പ്രതിയാണ് ഇയാൾ.

- Advertisement -

Leave A Reply

Your email address will not be published.