Ultimate magazine theme for WordPress.

സിപിഎം സെമിനാര്‍ വിവാദം; കെവി തോമസിനെതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് ഹൈക്കമാന്‍ഡ്

0

ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേതൃത്വത്തെ വെല്ലുവിളിച്ച കെ.വി തോമസിനെതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് കോൺഗ്രസ് ഹൈക്കമാന്‍ഡ്.

കെവി തോമസിനെ വിലക്കിയത് കെപിസിസി ആണ്. സംസ്ഥാന ഘടകത്തെ മറികടന്ന് തീരുമാനം എടുക്കില്ല. കെപിസിസി തീരുമാനം എന്താണോ അത് ഹൈക്കമാന്‍ഡും അംഗീകരിക്കുമെന്നും ഹൈക്കമാന്‍ഡ് വൃത്തങ്ങൾ വ്യക്തമാക്കി.

- Advertisement -

സിപിഎം പാര്‍ട്ടി സെമിനാറില്‍ പങ്കെടുത്താല്‍ കെ.വി. തോമസിന് പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടിവരുമെന്നായിരുന്നു കെപിസിസി നേതൃത്വത്തിന്റെ മുന്നറിയിപ്പ്. വിലക്ക് ലംഘിച്ച് കെ. വി. തോമസ് സിപിഎം പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് കരുതുന്നതെന്ന് കെ സുധാകരന്‍ പറഞ്ഞിരുന്നു. എനന്നാല്‍ സെമിനാറില്‍ പങ്കെടുക്കുമെന്ന് ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെവി തോമസ് വ്യക്തമാക്കി.

സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം മുമ്പുതന്നെ സോണിയാ ഗാന്ധിയേയും താരിഖ് അന്‍വറിനേയും അറിയിച്ചിരുന്നു. സി.പി.എം സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതാണ്. കേരളത്തിന് പുറത്ത് സി.പി.എമ്മുമായി കൈകോര്‍ത്താണ് കോണ്‍ഗ്രസ് പോവുന്നത്. പിന്നെന്തിനാണ് ഈ വിരോധമെന്നും കെ.വി തോമസ് ചോദിച്ചു.

സെമിനാറില്‍ പങ്കെടുത്താല്‍ പുറത്താക്കുമെന്നായിരുന്നു ഭീഷണി. ഇത് ശരിയായ കാര്യമാണോ. ഞാന്‍ പാര്‍ട്ടിയില്‍ പൊട്ടിമുളിച്ച ആളല്ല. ജന്മം കൊണ്ട് കോണ്‍ഗ്രസുകാരനാണ്. ഞാന്‍ കോണ്‍ഗ്രസിന് എന്ത് സംഭാവന ചെയ്തുവെന്നാണ് ചോദിക്കുന്നത്. അത് അറിയണമെങ്കില്‍ ചരിത്രം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.