Ultimate magazine theme for WordPress.

മുല്ലപ്പെരിയാറിൽ ഇന്ന് നിർണായക വിധി; മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകുമോയെന്ന് ഇന്നറിയാം

0
Loading...

ദില്ലി: മുല്ലപ്പെരിയാറിൽ മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകുന്നതിൽ സുപ്രീംകോടതി വിധി ഇന്ന്. ഡാം സുരക്ഷ അതോറിറ്റി പ്രവർത്തന സജ്ജമാകാൻ താമസമുള്ളതിനാൽ നിയമപ്രകാരമുള്ള അധികാരങ്ങൾ കോടതി മേൽനോട്ട സമിതിക്ക് കൈമാറിയേക്കും. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ഓരോ സാങ്കേതിക വിദഗ്ധരെയും കൂടി അംഗങ്ങളാക്കി മേൽനോട്ട സമിതി ശക്തിപ്പെടുത്തുന്നതിലും തീരുമാനമുണ്ടായേക്കും. മേൽനോട്ട സമിതി അധ്യക്ഷനെ മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങൾ കേരളം മുന്നോട്ടു വെച്ചെങ്കിലും സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. ജസ്റ്റിസ് എം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് ഹർജികളിൽ ഇന്ന് വിധി പറയുന്നത്.

ഡാം സുരക്ഷ അതോറിറ്റിയുടെ നിയമപ്രകാരമുള്ള അധികാരങ്ങൾ കൈമാറുന്നതിനെ അനുകൂലിച്ച കേരളം ചില ആവശ്യങ്ങളും സുപ്രീംകോടതിയിൽ മുന്നോട്ട് വച്ചിരുന്നു. അതിൽ പ്രധാനമായും നിലവിലുള്ള മേൽനോട്ട സമിതി അധ്യക്ഷനായ ചീഫ് എഞ്ചിനീയറെ മാറ്റി കേന്ദ്ര ജലകമ്മീഷൻ ചെയർമാനെയോ ഡിആൻറ്ആർ മെമ്പറെയോ സ്ഥാനത്ത് നിയമിക്കണമെന്നതായിരുന്നു. ദേശീയ സുരക്ഷ അതോറിറ്റി എപ്പോൾ പ്രവർത്തന സജ്ജമാകുമെന്നതിന് കാലാവധി നിശ്ചയിക്കണമന്നതടക്കമുള്ള ആവശ്യങ്ങളും മുന്നോട്ട് വച്ചിരുന്നു. സംസ്ഥാനങ്ങളിലെ അംഗങ്ങൾ അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിൽ പെട്ടവരും സമിതി അധ്യക്ഷൻ ജൂനിയറുമാണെന്നത് ചൂണ്ടിക്കാട്ടിയാണ് കേരളം മാറ്റം ആവശ്യപ്പെടുന്നത്. എന്നാൽ കേരളത്തിൻറെ ആവശ്യങ്ങൾ സുപ്രീംകോടതി തള്ളി.

Loading...

- Advertisement -

പുതിയ മേൽനോട്ട സമിതി വേണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും ഇപ്പോഴത്തെ മേൽനോട്ട സമിതിയിൽ മാറ്റങ്ങൾ വരുത്തില്ലെന്നും ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ചെയർമാനെ മാറ്റാനാകില്ലെന്ന് കേന്ദ്രവും നിലപാട് എടുത്തു. അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികൾ അനുവദിക്കണമെന്ന് തമിഴ്‌നാട് ആവശ്യമുയർത്തി. നിയമത്തിൽ അനുവദിച്ചിട്ടുണ്ടെങ്കിൽ മേൽനോട്ട സമിതി അത് അനുവദിക്കുമെന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി. പുതിയ അണക്കെട്ട് നിർമിക്കാനുള്ള പിൻവാതിൽ നീക്കമാണെന്നതടക്കമുള്ള ആശങ്കയും തമിഴ്‌നാടും കോടതിയിൽ പങ്കുവെച്ചു.

Loading...

- Advertisement -

Leave A Reply

Your email address will not be published.