Ultimate magazine theme for WordPress.

മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ; രേഖകൾ പുറത്ത്

0

തിരുവനന്തപുരം: കൊവിഡിൻറെ തുടക്കത്തിൽ വിപണി വിലയുടെ മൂന്നിരട്ടി വിലയ്ക്ക് തട്ടിക്കൂട്ട് കമ്പനിയിൽ നിന്ന് പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടേയും അന്നത്തെ ആരോഗ്യമന്ത്രിയുടേയും അറിവോടെയായിരുന്നുവെന്നതിന്റെ രേഖകൾ പുറത്ത്. 450 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതിൻറെ തൊട്ടടുത്ത ദിവസമാണ് 1550 രൂപയ്ക്ക് സാൻഫാർമയെന്ന കമ്പനിയിൽ നിന്ന് പിപിഇ കിറ്റ് വാങ്ങിയത്. കൊവിഡ് വരുന്നതിന് എത്രയോ വർഷം മുമ്പ് തന്നെ കേരളാ മെഡിക്കൽ സർവീസസ് കോർപറേഷന് പിപിഇ കിറ്റ് വിതരണം ചെയ്യുന്ന കൊച്ചി ആസ്ഥാനമായ കെയ്‌റോൺ എന്ന കമ്പനി പിപിഇ കിറ്റ് കൊടുത്തത് 450 രൂപയ്ക്കായിരുന്നു.

2020 മാർച്ച് 29 നാണ് കെയ്‌റോണിൽ നിന്നും കിറ്റ് വാങ്ങുന്നത്. തൊട്ടടുത്ത ദിവസം, അതായത് 2020 മാർച്ച് 30 നാണ് സാൻഫാർമയിൽ നിന്നാണ് കിറ്റ് വാങ്ങിയത്. വില 1550 രൂപയായിരുന്നു. ഇത്രയേറെ വില കൊടുത്ത് പിപിഇ കിറ്റ് വാങ്ങിയ ഈ കമ്പനിയെക്കുറിച്ച് ആർക്കും ഇപ്പോഴും ഒന്നുമറിയില്ല. മഹാരാഷ്ട്ര ആസ്ഥാനമായ കമ്പനിയുമായുള്ള ഇടപാട് തുടക്കംമുതൽ ദുരൂഹവുമാണ്. ഈ ഇടപാടുകളെല്ലാം മുഖ്യമന്ത്രിയും അന്നത്തെ ആരോഗ്യമന്ത്രി കെകെ ശൈലജയും ധനമന്ത്രി തോമസ് ഐസക്കും എല്ലാം ഒപ്പിട്ട് പാസ്സാക്കിയതിൻറെ രേഖകളാണ് പുറത്തു വന്നത്.

- Advertisement -

കിറ്റ് വാങ്ങി രണ്ടാഴ്ചക്ക് ശേഷമാണ് എല്ലാവരും ഒപ്പിടുന്നത് ഒരു ദിവസം 450 രൂപയ്ക്ക് കിട്ടിയ പിപിഇ കിറ്റിന് തൊട്ടടുത്ത ദിവസം 1550 രൂപ കൊടുത്തിട്ടും ആരും ഫയലിൽ ഒരക്ഷരം സംശയം പോലും ചോദിച്ചില്ല. ഇന്ന് 450 തിന് കിട്ടിയ സാധനത്തിന് നാളേക്ക് 1500 രൂപയാകുമ്പോൾ അടിയന്തിര സാഹചര്യമായാലും ഒരന്വേഷണമെങ്കിലും സാധാരണയാണ്. എന്നാൽ അതൊന്നും കൊവിഡ്കാല പർചേസിൽ ഉണ്ടായിരുന്നില്ല. ഇതോടെ പർച്ചേസിൽ ഒരിക്കലും തീരാത്ത ധനകാര്യവകുപ്പിൻറെ അന്വേഷണവും ഒന്നുമാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.