Ultimate magazine theme for WordPress.

പാഠപുസ്തകത്തിൽ തെറ്റ്, ചൂണ്ടിക്കാട്ടി മൂന്നാം ക്ലാസുകാരൻ; തിരുത്താമെന്ന് ഉറപ്പ് നൽകി എസ് സി ഇ ആർ ടി

0

കോട്ടയം: പാഠപുസ്തകത്തിൽ അച്ചടിച്ചുവന്ന പ്രതിജ്ഞയിലെ തെറ്റ് കണ്ടെത്തി മൂന്നാംക്ലാസ് വിദ്യാർത്ഥി. കോട്ടയം ഈരാറ്റുപേട്ട ഗവ. മുസ്ലിം എൽ പി സ്‌കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ് അബ്ദുൽ റഹിമാണ് പിശക് കണ്ടെത്തിയത്. പരിസര പഠനം ഇംഗ്ലീഷ് മീഡിയം പാഠപുസ്തകത്തിൽ നൽകിയിരുന്ന പ്രതിജ്ഞയിലാണ് തെറ്റുകൾ വന്നിരിക്കുന്നത്.

- Advertisement -

ഇംഗ്ലീഷിൽ നൽകിയിരിക്കുന്ന പ്രതിജ്ഞയിൽ രണ്ട് ഭാ​ഗത്ത് തെറ്റ് വന്നിട്ടുണ്ട്. ടീച്ചർ പ്രതിജ്ഞ പഠിച്ചുകൊണ്ടുവരാൻ പറഞ്ഞതനുസരിച്ച് ഇതിനായി പാഠപുസ്തകം വായിച്ചപ്പോഴാണ് കുട്ടി തെറ്റ് കണ്ടെത്തിയത്. ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചു. എസ് സി ഇ ആർ ടി യിലേക്ക് കത്തയക്കാമെന്ന് പിതാവ് നിർദേശിച്ചു. ഇതനുസരിച്ച് ഡിസംബർ 17ന് കത്തയച്ചു. ഏപ്രിൽ 6ന് കത്തിന് മറുപടി ലഭിച്ചെന്നും ഉടൻ ആരംഭിക്കുന്ന പാഠപുസ്തകപരിഷ്‌കരണത്തിൽ പരിഹരിക്കുമെന്ന് അറിയിച്ചെന്നും അബ്ദുൽ റഹിം പറയുന്നു.

- Advertisement -

Leave A Reply

Your email address will not be published.