Ultimate magazine theme for WordPress.

കെ എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

0

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിയുടെ ഭാര്യ ആശ ഷാജിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കോഴിക്കോട് മാലൂര്‍കുന്നിലെ വീടും പറമ്പുമാണ് കണ്ടുകെട്ടിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡിയുടെ നടപടി. ഇക്കാര്യം ഇഡി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചിട്ടുണ്ട്. ഷാജി എംഎല്‍എ ആയിരുന്ന അഴീക്കോട് മണ്ഡലത്തിലെ ആശ ഷാജിയുടെ പേരിലുള്ളതാണ് കണ്ടുകെട്ടിയ സ്വത്തുക്കള്‍.

- Advertisement -

Leave A Reply