Ultimate magazine theme for WordPress.

സഹകരണ എക്‌സ്‌പോ 2022 കൊച്ചി മറൈന്‍ ഡ്രൈവില്‍ ഏപ്രില്‍ 18 ന് ആരംഭിക്കും

0

സഹകരണ മേഖലയുടെ വളര്‍ച്ചയും നേട്ടങ്ങളും ഉല്‍പ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന സഹകരണ എക്‌സ്‌പോ 2022 കൊച്ചി മറൈന്‍ ഡ്രൈവില്‍ ഏപ്രില്‍ 18 ന് ആരംഭിക്കും. 25 വരെ പ്രദര്‍ശനം നടക്കും. സഹകരണ മേഖലയുമായി ബന്ധപ്പെട്ട വ്യത്യസ്ത ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയ മേളയാണ് നടക്കുന്നത്. സംസ്ഥാനത്തെ ഇരുന്നൂറിലധികം സഹകരണ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനോടൊപ്പം വിപണിയില്‍ സ്ഥാനം ഉറപ്പിക്കുന്നതിനും മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണം എന്ന ലക്ഷ്യത്തിലേയ്ക്ക് സഹകരണ സ്ഥാപനങ്ങളെ എത്തിക്കുകയെന്ന ലക്ഷ്യവും മേളയ്ക്കുണ്ട്. സഹകരണ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ക്ക് ഏകീകൃത ബ്രാന്‍ഡ് വികസിപ്പിച്ച് വിപണിയില്‍ ശക്തമായ സാന്നിദ്ധ്യമാക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാന സര്‍ക്കാന്റെ രണ്ടാം 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമാണ് സഹകരണ എക്‌സ്‌പോ 2022

സഹകരണമേഖലയിലെ പുതിയ ആശയങ്ങളുടെ പ്രൊഫഷണലിസവും സാങ്കേതികവിദ്യയും പരിചയപ്പെടുത്തുക. ഉല്‍പ്പാദന രംഗത്തുള്ളതുമായ സംഘങ്ങള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തും വിധം പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനുുള്ള പവലിയനുകള്‍ എക്‌സ്‌പോയിലെ പ്രധാന ആകര്‍ഷണമാണ്.
കേരളത്തിലെ കാര്‍ഷിക സഹകരണ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ദേശീയ ട്രേഡ് ഫെയറുകളില്‍ മികച്ച അഭിപ്രായം നേടിയെടുക്കാനയിരുന്നു. കേരളത്തിലെ സംഘങ്ങള്‍ക്ക് വിദേശങ്ങളില്‍ നിന്നും ഓര്‍ഡറുകളും ലഭിച്ചു. ഈ ഉല്‍പ്പന്നങ്ങളെ ഏകോപിപ്പിച്ച് coop kerala എന്ന ബ്രാന്‍ഡില്‍ ആകര്‍ഷകമാക്കുന്നതിനുള്ള നടപടികളുടെ കൂടി ഭാഗമാണ് എക്‌സ്‌പോ.
മില്‍മ, മത്സ്യഫെഡ്, കയര്‍ഫെഡ്, ഖാദി, കൈത്തറി, ദിനേശ്, എൻ എം ഡി സി തുടങ്ങിയ സഹകരണസ്ഥാപനങ്ങളുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും എക്‌സ്‌പോയിലുണ്ടാകും. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പുസ്തക പ്രദര്‍ശനവും വില്‍പ്പനയും പ്രത്യേകമുണ്ടാകും.

- Advertisement -

സഹകരണ മേഖലയിലെ ശ്രദ്ധേയ സ്ഥാപനങ്ങളായ കേരള ബാങ്ക്, ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റി , കണ്‍സ്യൂമര്‍ ഫെഡ്,മാര്‍ക്കറ്റ്‌ഫെഡ്, എസ് സി/എസ്ടി ഫെഡ്,പ്രധാന സഹകരണ ആശുപത്രികള്‍ തുടങ്ങിയവയുടെ പ്രത്യേക പവലിയനുകളും ഒരുക്കും.

എല്ലാ ദിവസവും സമകാലിക വിഷയങ്ങളില്‍ സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവയുണ്ടാകും. ദേശീയ അന്തര്‍ദേശീയ തലത്തില്‍ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹകാരികളും വിദഗ്ധരും ഈ സെമിനാറുകളിലും ചര്‍ച്ചകളിലും പങ്കെടുക്കും.
സഹകരണ സ്ഥാപനങ്ങളുടെ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി ബിസിനസ് മീറ്റുകളുമുണ്ടാകും.

എക്‌സ്‌പോയുടെ മറെറാരു ആകര്‍ഷണംച്ച് സാധാരണക്കാര്‍ക്ക് മനസിലാകും വിധമുള്ള വീഡിയോ പ്രദര്‍ശനങ്ങളും ഉണ്ടാകും.

പൊതുജനങ്ങള്‍ക്കായി ഓരോ ദിവസവും സാംസ്‌കാരിക, കലാപരിപാടികള്‍ ഉള്‍പ്പെടുത്തി സഹകരണ സന്ധ്യ അരങ്ങേറും. എല്ലാ കലാകാരന്മാര്‍ക്കും അവരുടെ കലാപ്രകടനങ്ങള്‍ അവതരിപ്പിക്കുന്നതിനു മുഴുവന്‍സമയം സ്റ്റേജ് സജ്ജമാക്കും.

- Advertisement -

Leave A Reply

Your email address will not be published.