Ultimate magazine theme for WordPress.

ജസ്‌ന സിറിയയില്‍?; പ്രചാരണത്തില്‍ വിശദീകരണവുമായി സിബിഐ

0

പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്‌ന സിറിയയിലാണെന്ന് സിബിഐ കണ്ടെത്തിയെന്ന പ്രചാരണം വ്യാജമെന്ന് സ്ഥിരീകരിച്ച് സിബിഐ. അത്തരം കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ലെന്നും ജസ്‌നയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ വ്യത്തങ്ങള്‍ അറിയിച്ചു.

സോഷ്യല്‍ മീഡിയയിലടക്കം ജസ്‌ന  സിറിയിയില്‍ എന്ന നിലയില്‍ പ്രചാരമുണ്ടായതോടെയാണ് സിബിഐയുടെ സ്ഥിരീകരണം. 2018 മാര്‍ച്ച് 22  നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ജസ്‌ന മരിയ ജയിംസിനെ  പത്തനംതിട്ട ജില്ലയിലെ മുക്കൂട്ടുതറയിലുള്ള വീട്ടില്‍ നിന്ന് കാണാതായത്.

- Advertisement -

വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിച്ചിട്ടും ജസ്‌നയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. 2021 ഫെബ്രുവരിയിലാണ് കേസ് അന്വേഷണം ഹൈക്കോടതി സിബിഐയെ ഏല്‍പ്പിച്ചത്.

ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു ജസ്‌ന വീട്ടില്‍ നിന്ന് ഇറങ്ങിയത്. എരുമേലി വരെ ബസ്സില്‍ വന്നതിന് തെളിവുണ്ട്. പിന്നീട് ജസ്‌നയെ കണ്ടിട്ടില്ല. വെച്ചൂച്ചിറ പൊലീസ് ആദ്യം അന്വേഷിച്ചു. പിന്നീട് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അന്വേഷണം നടത്തി. വീടിന് സമീപത്തും വനങ്ങളിലുമെല്ലാം തിരച്ചില്‍ നടത്തി. ബംഗലൂരു, പൂനൈ, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ ജസ്‌നയെ കണ്ടെന്ന രീതിയിലുള്ള വിവരങ്ങള്‍ വന്നതിനെ തുടര്‍ന്ന് ഇവിടങ്ങളിലും പോയി.

ലക്ഷക്കണക്കിന് മൊബൈല്‍ഫോണ്‍ കോളുകള്‍ പരിശോധിച്ചു. ജസ്‌നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തു. കേസില്‍ തുമ്പാണ്ടാക്കാന്‍ കഴിയാതെ വന്നതോടെയാണ് കേസ് സിബിഐയെ ഏല്‍പ്പിച്ചത്.

- Advertisement -

Leave A Reply

Your email address will not be published.