എൻ എം ഡി സി യുടെ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി
എൻ എം ഡി സി യുടെ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കുന്നതിന്റെ ഉൽഘടനം വ്യവസായ- നിയമ വകുപ്പ് മന്ത്രി പി.രാജീവ് നിർവ്വഹിച്ചു
എൻ എം ഡി സി യുടെ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കുന്നതിന്റെ ഉൽഘടനം വ്യവസായ- നിയമ വകുപ്പ് മന്ത്രി പി.രാജീവ് നിർവ്വഹിച്ചു. കൊച്ചി മറൈൻ ഡ്രൈവിൽ നടന്നു വരുന്ന സഹകര എക്സ്പോവിൽ വെച്ച് സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, യു എൽ സി സി ചെയർമാൻ രമേശൻ പാലേരി എന്നിവർ മന്ത്രിയിൽ നിന്നും ഉൽപന്നങ്ങൾ സ്വീകരിച്ചു. എൻ എം ഡി സി ചെയർമാൻ പി. സൈനുദ്ദീൻ, വൈസ് ചെയർമാൻ വി.പി.കുഞ്ഞികൃഷ്ണൻ, ജനറൽ മാനേജർ എം.കെ. വിപിന , അസിസ്റ്റന്റ് ബിസിനസ് മാനേജർമാരായ ടി.കെ.നിഷാജ് , യദു ശ്രീകുമാർ എന്നിവർ സംബന്ധിച്ചു. വയനാടൻ മസാല കാപ്പി, ഫിൽട്ടർ കാപ്പി, ബ്ലന്റഡ് കാപ്പി, നവര അരി, മുളയരി , ചാമയരി, വാക്വം ഫ്രൈഡ്ചക്ക ചിപ്സ്, ഉണക്കക്കാന്താരിമുളക് തുടങ്ങിയ എട്ടിനം ഉൽപ്പന്നങ്ങളാണ് എക്സ്പോയുടെ ഭാഗമായി പുതുതായി വിപണിയിലിറക്കിയത്.
- Advertisement -