കാര്‍ഗോ വഴി പാഴ്‌സല്‍; ഇറച്ചിമുറിക്കുന്ന യന്ത്രത്തില്‍ രണ്ടരക്കിലോ സ്വര്‍ണം; നെടുമ്പാശേരിയില്‍ ഡ്രൈവര്‍ അറസ്റ്റില്‍
കൊച്ചി: നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട. ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടരക്കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. പാഴ്‌സലായി കാര്‍ഗോയിലെത്തിയ യന്ത്രം കസ്റ്റംസ് പിടികൂടുകയായിരുന്നു.
തൃക്കാക്കര സ്വദേശി സിറാജുദ്ദീന്‍ ആണ് പാഴ്‌സല്‍ ഇറക്കുമതി ചെയ്തത്. ഇയാളുടെ ഡ്രൈവറെ കസ്റ്റംസ് പിടികൂടി.
- Advertisement -
അതേസമയം, കരിപ്പൂര്‍ വിമാനത്തവാളത്തില്‍ രഹസ്യഭാഗത്ത് ഒളിപ്പിച്ചു കടത്തിയ 851 ഗ്രാം പൊലീസ് സ്വര്‍ണം പിടിച്ചെടുത്തു. അബുദാബിയില്‍ നിന്നെത്തിയ യാത്രക്കാരന്‍ കൊട്ടോണ്ടി തുറക്കല്‍ സ്വദേശി മുഹമ്മദ് ആസീഫാണ് പിടിയിലായത്.
കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ 21ാം യാത്രക്കാരനില്‍ നിന്നാണ് പൊലീസ് തുടര്‍ച്ചയായി സ്വര്‍ണം പിടികൂടുന്നത്.
- Advertisement -