നാളെയും അവധി; പുതിയ അധ്യയന വര്‍ഷത്തിലെ തുടര്‍ച്ചയായ നാലാം ദിനവും അവധി പ്രഖ്യാപിച്ചത് കുട്ടനാട് താലൂക്കില്‍
ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചു.
കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷൻ സെൻററുകള്‍ക്കും അവധി ബാധകമാണ്. സ്‌കൂള്‍ തുറന്ന് തുടർച്ചയായ നാലാം ദിനമാണ് കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
ആലപ്പുഴയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവർത്തിക്കുന്ന സ്കൂളുകള്‍ക്കും അവധിയാണ്. കാർത്തികപള്ളി താലൂക്കിലെ തെക്കേകര ഗവ. എല്‍ പി സ്കൂളിനും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്നും ജില്ലാ കളക്ടറുടെ അറിയിപ്പില്‍ പറയുന്നു.
ജൂണ്‍ രണ്ടിനാണ് ഈ അധ്യയന വർഷത്തിലെ ക്ലാസുകള്‍ ആരംഭിച്ചത്. എന്നാല്‍ കുട്ടനാട് താലൂക്കില്‍ അന്ന് മുതല്‍ ഇന്ന് വരെ എല്ലാ ദിവസവും അവധി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് കുട്ടനാട്, കാർത്തികപള്ളി താലൂക്കുകളിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരിക്കുകയാണ്. ജലനിരപ്പ് ഉയരുകയും ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടർ നാളെയും അവധി പ്രഖ്യാപിച്ചത്.
- Advertisement -