പുന്നമടക്കായലിൽ ഹൗസ് ബോട്ട് തൊഴിലാളി മുങ്ങി മരിച്ചു
ആലപ്പുഴ: ഹൗസ് ബോട്ട് തൊഴിലാളി പുന്നമടക്കായലിൽ മുങ്ങി മരിച്ചു. നെഹ്റു ട്രോഫി വാർഡ് അനീഷ് ഭവനിൽ അനീഷ് (42) ആണു മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ചെറുവള്ളത്തിൽ മടങ്ങുന്നതിനിടെയാണ് അപകടം.
അനീഷിന്റെ ചെരുപ്പുമായി വള്ളം ഒഴുകി നടന്നതിനെ തുടർന്നു നടത്തിയ തിരച്ചിലിലാണ് കായൽച്ചിറ ഭാഗത്തു മൃതദേഹം കണ്ടെത്തിയത്.
- Advertisement -
നാട്ടുകാരും അഗ്നി രക്ഷാ സേനയും തിരച്ചിൽ നടത്തി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
- Advertisement -