Ultimate magazine theme for WordPress.

ഇന്‍ഡോറില്‍ വീടിന് തീപിടിച്ചു; 7 പേര്‍ വെന്തുമരിച്ചു

0

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വീടിന് തീപിടിച്ച് ഏഴുപേര്‍ വെന്തുമരിച്ചു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. സ്വര്‍ണബാഗ് കോളനിയിലെ ഇരുനില കെട്ടിടത്തിനാണ് തീപിടിച്ചത്.

കെട്ടിടത്തിലുണ്ടായിരുന്ന ഒമ്പതുപേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി ഇന്‍ഡോര്‍ പൊലീസ് കമ്മീഷണര്‍ ഹരിനാരായണന്‍ മിശ്ര പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

- Advertisement -

തീ നിയന്ത്രണവിധേയമായതായി അഗ്നിശമനസേന അറിയിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ദുഃഖം രേഖപ്പെടുത്തി.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അപകടത്തിന് കാരണം ആരുടെയെങ്കിലും ബോധപൂര്‍വമായ കൃത്യവിലോപമാണെങ്കില്‍, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

- Advertisement -

Leave A Reply

Your email address will not be published.