Ultimate magazine theme for WordPress.

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലെെഗിക ബന്ധം ക്രിമിനല്‍ കുറ്റം

0

ന്യൂദൽഹി-വൈവാഹിക ബലാത്സംഗത്തെ ക്രിമിനൽ കുറ്റത്തിൽനിന്ന് ഒഴിവാക്കിയതു ചോദ്യം ചെയ്യുന്ന ഹരജികളിൽ ഭിന്നാഭിപ്രായത്തോടെയുള്ള വിധി പുറപ്പെടുവിച്ച് ദൽഹി ഹൈക്കോടതി.

പുരുഷൻ സ്വന്തം ഭാര്യയുമായി നടത്തുന്ന നിർബന്ധിത ലൈംഗിക ബന്ധത്തെയാണ് വൈവാഹിക ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 375-ാം വകുപ്പിൽനിന്ന് ഇത് ഒഴിവാക്കിയതിനെ കുറിച്ചുള്ളതാണ് ദൽഹി ഹൈക്കോടതിയുടെ ഉത്തരവ്.

- Advertisement -

ജസ്റ്റിസ് രാജീവ് ശക്ർ, ജസ്റ്റിസ് സി. ഹരി ശങ്കർ എന്നിവരടങ്ങിയ ബെഞ്ചാണ് വ്യത്യസ്ത രണ്ടഭിപ്രായങ്ങൾ പ്രകടിപ്പിച്ചത്.

ബലാത്സംഗ കുറ്റത്തില്‍ നിന്ന് ഭര്‍ത്താവിനെ ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് ശക്‌ധേര്‍ പ്രസ്താവിച്ചപ്പോള്‍ ശക്‌ധേറിനോട് യോജിക്കുന്നില്ലെന്ന് ജസ്റ്റിസ് ഹരി ശങ്കര്‍ പറഞ്ഞു.

ഭര്‍ത്താവ് തന്റെ ഭാര്യയുമായി സമ്മതമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വിഷയത്തില്‍ ഇതുവരെ ചുമത്തിയിരിക്കുന്ന വ്യവസ്ഥകള്‍ ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനമാണെന്നും അതിനാല്‍ അത് റദ്ദാക്കപ്പെടുമെന്നും  ജസ്റ്റിസ് ഷാക്‌ധേര്‍ പറഞ്ഞു. വൈവാഹിക ബലാത്സംഗത്തെ ക്രിമിനല്‍ കുറ്റമാക്കണമെന്ന ആവശ്യമുന്നയിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 375ാം വകുപ്പില്‍നിന്ന് ഇത് ഒഴിവാക്കിയതിനെ ചോദ്യം ചെയ്തും സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളില്‍
ഫെബ്രുവരി 21 ന് ഇതേ ബെഞ്ച് വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു.

ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് വിഷയത്തില്‍ അഭിപ്രായം ആരാഞ്ഞ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ മാറ്റിവെക്കണമെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍, വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്രത്തിന് കൂടുതല്‍ സമയം അനുവദിക്കാന്‍ ബെഞ്ച് വിസമ്മതിച്ചു.

ഈ വിഷയത്തില്‍ കേന്ദ്രത്തിന്റെ കൂടിയാലോചനകള്‍ എപ്പോള്‍ അവസാനിക്കുമെന്നതിനെ കുറിച്ച് സമയപരിധി ഇല്ലാത്തതിനാല്‍ ഉത്തരവ് മാറ്റിവെക്കാന്‍ കഴിയില്ലെന്ന് മേത്തയോട് വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാര്‍ സൂചിപ്പിച്ചു.
വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നതിനെക്കുറിച്ച് സമഗ്രമായ കാഴ്ചപ്പാട് സ്വീകരിക്കേണ്ടതുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി ഏഴിന് ഹൈക്കോടതി ഈ വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞിരുന്നു.
ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലെെഗിക ബന്ധം ക്രിമിനല്‍ കുറ്റം

- Advertisement -

Leave A Reply

Your email address will not be published.