Ultimate magazine theme for WordPress.

ഓടുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

0

കുമളി: കുമളിയില്‍ ഓടുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കൊട്ടാരക്കര-ദിണ്ഡിഗല്‍ ദേശീയപാതയില്‍ ചെളിമടയ്ക്ക് സമീപം രാവിലെ ആറുമണിയോടെയാണ് സംഭവം.

കറുകച്ചാലില്‍ നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ജോജി ചെറിയാനും കൂടുംബവും സഞ്ചരിച്ച കാറിന് മുകളിലേക്കാണ് കാട്ടുപോത്ത് എടുത്തുചാടിയത്. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

- Advertisement -

പെരിയാര്‍ കടുവാ സങ്കേതത്തോട് ചേര്‍ന്നുള്ള ദേശീയ പാതയിലേക്ക് പത്തടിയോളം ഉയരമുള്ള കാപ്പിത്തോട്ടത്തില്‍ നിന്നാണ് കാട്ടുപോത്ത് ചാടിയത്. ബോണറ്റിനു മുകളിലേക്ക് വീണതിനാല്‍ കാറിന്റെ ചില്ല് ഉള്‍പ്പെടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

- Advertisement -

Leave A Reply

Your email address will not be published.