Ultimate magazine theme for WordPress.

നിക്കി ​ഗൽറാണിയും ആദി പിനിഷെട്ടിയും വിവാഹിതരായി; ചിത്രങ്ങൾ

0

തെന്നിന്ത്യൻ നടി നിക്കി ​ഗൽറാണിയും നടൻ ആദി പിനിഷെട്ടിയും വിവാഹിതരായി. ഹിന്ദു ആചാരപ്രകാരം ഇന്നലെ ചെന്നൈയിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിവാഹചിത്രങ്ങൾ.

പേസ്റ്റല്‍ നിറത്തിലുള്ള പട്ടുസാരിയായിരുന്നു നിക്കിയുടെ വിവാഹവേഷം. ഹെവി ഡയമണ്ട് നെക്ലസ്സും ആഭരണങ്ങളുമാണ്  താരം ധരിച്ചിരുന്നത്. നിക്കിയുടെ ഡ്രസ്സിനോട് മാച്ചിങ്ങായ കുര്‍ത്ത അണിഞ്ഞാണ് ആദി എത്തിയത്. വിവാഹത്തിന് ശേഷം ചെന്നൈയിലെ ഹോട്ടലിൽ വച്ച് സിനിമയിലെ സുഹൃത്തുക്കൾക്കായി റിസപ്ഷനും നടത്തി. മോഡേൺ ലുക്കിലാണ് റിസപ്ഷന് നിക്കി എത്തിയത്. സിൽവർ സീക്വൻസിലുള്ള ലോങ് ​ഗൗണിൽ അതിസുന്ദരിയായിരുന്നു നിക്കി. തെന്നിന്ത്യയിലെ നിരവധി സൂപ്പർതാരങ്ങളാണ് വിവാഹത്തിന് എത്തിയത്.

- Advertisement -

Leave A Reply