Ultimate magazine theme for WordPress.

കാഞ്ഞിരംകുളം കോളജിൽ പുതിയ ലൈബ്രറി-ലാബ് ഓഡിറ്റോറിയം ബ്ലോക്ക്

0

കാഞ്ഞിരംകുളം ഗവ.കെ.എൻ.എം. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ, മന്ത്രിസഭയുടെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി കിഫ്ബി ഫണ്ടുപയോഗിച്ചു നിർമിച്ച ലൈബ്രറി-ലാബ്-ഓഡിറ്റോറിയം ബ്ലോക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായ മാറ്റം ഉണ്ടാകണമെന്നും വിദ്യാർഥികൾ വൈജ്ഞാനിക മണ്ഡലത്തിൽ പുതിയ ഇടങ്ങൾ സൃഷ്ടിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എം. വിൻസെന്റ് എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ് ജലജകുമാരി, വാർഡ് അംഗങ്ങളായ ശ്രീലക്ഷ്മി, ലൗലി റോസ്, പി.റ്റി.എ. വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ, എന്നിവർ പങ്കെടുത്തു

- Advertisement -

Leave A Reply

Your email address will not be published.