അമൃത്സര്‍: പഞ്ചാബില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറു വയസ്സുകാരന്‍ മരിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഹോഷിയാപുരിലെ ഗദ്രിവാല ഗ്രാമത്തിലാണ് അപകടം നടന്നത്. ഒന്‍പത് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കുട്ടിയെ പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തിറങ്ങിയിരുന്നു.
- Advertisement -
ഇന്ന് രാവിലെയാണ് അപകടം നടന്നത്. 200 അടി താഴ്ചയിലാണ് കുട്ടി ഉണ്ടായിരുന്നത്. നായയെ കണ്ട് പേടിച്ചോടിയപ്പോഴാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്.
- Advertisement -