കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധന. പവന് 120 രൂപയാണ് ഇന്നു കൂടിയത്. ഇന്നലെ 480 രൂപയും തിങ്കളാഴ്ച 120 രൂപയും കൂടിയിരുന്നു. മൂന്നു ദിവസത്തിനിടെയുണ്ടായത് 720 രൂപയുടെ വര്‍ധന.38,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 4790ല്‍ എത്തി.
- Advertisement -