തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് ഇടിച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്ത ദമ്പതികള്‍ മരിച്ചു. ശാന്തിപുരം സ്വദേശി പന്തലാംകുളം അഷ്‌റഫ് (60), ഭാര്യ താഹിറ (55) എന്നിവരാണ് മരിച്ചത്.
മൂന്നുപീടികയിലാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ ദമ്പതികള്‍ ബസിന്റെ അടിയില്‍പ്പെട്ടാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.മൃതദേഹങ്ങള്‍ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
- Advertisement -