Ultimate magazine theme for WordPress.

ഹരിപ്പാട് ദേവി ക്ഷേത്രത്തിലേയും ഏഴ് ഉപദേവത ക്ഷേത്രത്തിലേയും കാണിക്കവഞ്ചികൾ മോഷ്ടിച്ചു; ഓട്ടുരുളിയും നഷ്ടമായി

0

ആലപ്പുഴ: ക്ഷേത്രത്തിൽ നിന്ന് കാണിക്കവഞ്ചി മോഷണം പോയി. ഹരിപ്പാട് കരുവാറ്റ വടക്ക് കുന്ദത്തിൽ ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലാണ് കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്.

ശ്രീകോവിലിന്  മുൻവശം ചങ്ങലയിട്ട് പൂട്ടി  വച്ചിരുന്ന 6000 രൂപയോളം ഉണ്ടായിരുന്ന കാണിക്കവഞ്ചിയും ക്ഷേത്രത്തിനു ചുറ്റുമുള്ള ഏഴ് ഉപദേവത ക്ഷേത്രങ്ങളിൽ ഉണ്ടായിരുന്ന ഏഴ് കാണിക്കവഞ്ചികളുമാണ് മോഷണം പോയത്.  ഇതിൽ ഏകദേശം പതിനായിരം രൂപയോളം കാണുമെന്നാണ് ക്ഷേത്രഭാരവാഹികൾ പറയുന്നത്.

- Advertisement -

നാഗരാജ ക്ഷേത്രത്തിൽ മുൻവശം വെച്ചിരുന്ന രണ്ട് കിലോ തൂക്കം വരുന്ന ഓട്ടു വിളക്കും മോഷണം പോയിട്ടുണ്ട്. ആകെ 19000 രൂപയുടെ നഷ്ടം ആണ് കണക്കാക്കുന്നത്. രാവിലെ വിളക്ക് കത്തിക്കാൻ എത്തിയവരാണ് ക്ഷേത്രത്തിൽ മോഷണം നടന്ന വിവരം അറിയുന്നത് .തുടർന്ന് ഹരിപ്പാട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.