ഒരു കിലോ മുപ്പത് ഗ്രാം കഞ്ചാവുമായി കൃഷ്ണപുരം കാപ്പിൽമേക്ക് പാലക്കാവിൽ തറയിൽ വീട്ടിൽ മനു(25) ആണ് കായംകുളം പോലീസിന്റെ പിടിയിലായത്. കീരിക്കാട് കണ്ണമ്പള്ളി ഭാഗത്തെ ഇയാളുടെ ഭാര്യവീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
അടുക്കളയിൽ വിറകിനിടയിൽ പ്ലാസ്റ്റിക് ചാക്കിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
- Advertisement -
കേരളത്തിൽ നിന്ന് പ്ലൈവുഡുമായി ഒറിസയിൽ പോകുന്ന വണ്ടിയുടെ ഡ്രൈവറാണ് മനു. തിരികെ നാട്ടിലേയ്ക്ക് വരുമ്പോൾ കഞ്ചാവ് വാങ്ങി കായംകുളം ഐക്യജംഗ്ഷൻ കേന്ദ്രികരിച്ചുള്ള ക്വട്ടേഷൻ സംഘങ്ങൾക്ക് നൽകുകയാണ് പതിവ്.
- Advertisement -