ശ്രീലങ്കക്ക് മുകളിലും സമീപ പ്രദേശങ്ങളിലുമായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെയും അറബികടലിൽ നിന്ന് കേരള തീരത്തേക്ക് വീശുന്ന കാലവർഷ കാറ്റിന്റെയും സ്വാധീന ഫലമായി അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത. ഇന്നും (ജൂൺ 4) നാളെയും ജൂൺ എട്ടിനും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
- Advertisement -