Ultimate magazine theme for WordPress.

വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ പരിധി പരിസ്ഥിതിലോലം, സുപ്രിം കോടതി

0

മാനന്തവാടി: രാജ്യത്തെ സംരക്ഷിത വനമേഖലയിൽ ഒരു കിലോമിറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയാക്കണമെന്ന് സുപ്രിം കോടതി. ജസ്റ്റിസ് എൽ നാഗേശ്വരറാവു, ബി.ആർ ഗവായ്, അനിരുദ്ധ ബോസ് എന്നിവർ ഉൾപ്പെട്ട അവധിക്കാല ബെഞ്ചാണ് 61 പേജുള്ള സുപ്രാധന വിധി പുറപ്പെടുവിച്ചത്.ഇന്ത്യയിൽ 53 ടൈഗർ റിസർവ്വുകളും 18 ബയോസ്പിയറുകൾ,29 പക്ഷിസങ്കേതഷങ്ങൾ,51 വന്യ ജീവിസങ്കേതങ്ങളും നിലവിലുണ്ട്. സുപ്രിം കോടതി ഉത്തരവ് കർശനമായി നടപ്പിലാക്കുന്നതിന് സംസ്ഥാനങ്ങളിലെ ചിഥ് വൈൽഡ് ലൈഫ് വാർഡൻമാർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.
പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട 2001 ലെ മാർഗനിർദ്ദേശങ്ങൾ പാലിക്കപ്പെട്ടുവെന്ന് ഉറപ്പ് വരുത്തണം മണൽ കല്ല് ഖനനം അനുവദിക്കില്ല. പരിസ്ഥിതി മേഖലയിലെ നിർമ്മാണ പ്രവർത്തികൾ വൈൽഡ് ലൈഫ് വാർഡൻ്റ മുൻകൂർ അനുമതി വാങ്ങണം. വ്യാവസായശാലകൾ ഉൾപ്പെടെ സ്ഥിരം നിർമ്മാണങ്ങൾ അനുവദിക്കില്ല.പരിസ്ഥിതി ലോല മേഖലയിലുള്ള നിർമ്മാണങ്ങളുടെ പുർണ്ണമായ വിവരങ്ങൾ അതാത് ചിഫ് വൈൽഡ് ലൈഫ് വാർഡൻമാർ മുന്ന് മാസത്തിനകം കോടതിക്ക് റിപ്പോർട്ട് നൽകണം. വന്യജീവി സങ്കേതങ്ങളുടെ സംരക്ഷിത മേഖലയിൽ റിസോർട്ടുകൾ ഉൾപ്പെടെയുള്ളവയ്ക്ക് നിയന്ത്രണം വരും,.ഇവിടെങ്ങളിലെ നിർമ്മാണ പ്രവർത്തികളും തടസപ്പെട്ടേക്കാം. നിരവധി പേർക്കാണ് കേരളത്തിൽ വന അതിർത്തിയോട് ചേർന്ന് സ്ഥലങ്ങളും റിസോർട്ടുകള്ളത്. കോടതി വിധിയിൽ അശങ്കയോടെയാണ് വന അതിർത്തിയിൽ തമാസിക്കുന്നവർ കഴിയുന്നത്.

- Advertisement -

Leave A Reply

Your email address will not be published.