കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ അങ്കണവാടിയിലും കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായി. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട നാലു കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.
- Advertisement -
അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് ആരോപണം. അങ്കണവാടിയില്‍ നിന്നും പുഴുവരിച്ച അരി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി.
കായംകുളത്തെ യുപി സ്‌കൂളിലും കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായിട്ടുണ്ട്. ഇന്നലെ വിഴിഞ്ഞത്തും 35 സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.
- Advertisement -