Ultimate magazine theme for WordPress.

ശങ്കരാചാര്യരുടെ ജന്മസ്ഥലം ദേശീയ സ്മാരകമാക്കും

0

തിരുവനന്തപുരം: ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയില്‍ ദേശീയസ്മാരകമൊരുക്കുന്നതിനുള്ള താത്പര്യം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചു. കേന്ദ്ര സാംസ്‌കാരികവകുപ്പിന്റെ കീഴിലുള്ള നാഷണല്‍ മോണ്യുമെന്റ് അതോറിറ്റിയാണ് നിര്‍ദേശം സംസ്ഥാനത്തിനുമുമ്പാകെ വെച്ചത്. ചെയര്‍മാന്‍ തരുണ്‍ വിജയ് ഇക്കാര്യത്തിലുള്ള താത്പര്യം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ താത്പര്യം സംസ്ഥാനസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ രാജ്ഭവന്‍, സംസ്ഥാന സാംസ്‌കാരികവകുപ്പില്‍നിന്ന് റിപ്പോര്‍ട്ടുതേടി. സംസ്ഥാനത്തിന്റെ നിലപാടും നിര്‍ണായകമാണ്. ശങ്കരാചാര്യരുടെ ജന്മസ്ഥലമായി കാലടി പുനര്‍നിര്‍ണയിക്കപ്പെട്ടത് 19-ാം നൂറ്റാണ്ടിലാണ്. ശൃംഗേരി മഠാധിപതിയാണ് ഇതിന് മുന്‍കൈയെടുത്തത്. നിലവില്‍ ജന്മസ്ഥലത്ത് ക്ഷേത്രമുണ്ട്. കാലടിയില്‍ ശങ്കാരാചാര്യസ്മരണയില്‍ കാഞ്ചി മഠം നിര്‍മിച്ചിരിക്കുന്ന ആദിശങ്കരസ്തൂപം പ്രസിദ്ധമാണ്. 1978-ല്‍ നിര്‍മിച്ച ഈ സ്തൂപത്തിന് 152 അടി ഉയരമുണ്ട്. എട്ടുനിലകളിലായുള്ള സ്തൂപത്തിന്റെ ചുവരുകളില്‍ ശങ്കരാചാര്യരുടെ ജീവിതസന്ദര്‍ഭങ്ങള്‍ വരച്ചിട്ടുണ്ട്.

- Advertisement -

അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും വിശ്വാസങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്നതാണ് പെരിയാറിന്റെ തീരത്തെ ജന്മസ്ഥലം. ‘കാല്പാടുകള്‍’ എന്ന അര്‍ഥത്തിലാണ് ‘കാലടി’യെന്ന പേരുവന്നതെന്നാണ് വിശ്വാസം.

- Advertisement -

Leave A Reply

Your email address will not be published.