Ultimate magazine theme for WordPress.

കൗമാരകാലത്ത് താൻ ലൈം​ഗിക ചൂഷണത്തിനിരയാക്കപ്പെട്ടിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി:കുബ്ര സേത്

0

സേക്രഡ് ​ഗെയിംസ് എന്ന വെബ്സീരീസിലൂടെ സുപരിചിതയായ നടിയാണ് കുബ്ര സേത്. കൗമാരകാലത്ത് താൻ ലൈം​ഗിക ചൂഷണത്തിനിരയാക്കപ്പെട്ടിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അവർ. ഓപ്പൺ ബുക്ക്: നോട്ട് എ ക്വയറ്റ് മെമ്മൊയർ എന്ന പുസ്തകത്തിലാണ് താരം ഈ തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്.

തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തം എന്നാണ് അവർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അമ്മയോടുപോലും ഈ സംഭവത്തേക്കുറിച്ച് പറഞ്ഞത് പിന്നെയും വർഷങ്ങൾക്ക് ശേഷമാണ്. 17 വയസ് പ്രായമുള്ളപ്പോഴാണ് തനിക്ക് കുടുംബസുഹൃത്തിൽ നിന്ന് ചൂഷണം നേരിടേണ്ടിവന്നതെന്ന് അവർ പറഞ്ഞു.

- Advertisement -

ഇതിനേക്കുറിച്ച് അവർ പുസ്തകത്തിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ. “കുടുംബത്തോടൊപ്പം ബം​ഗളൂരുവിലെ ഒരു റെസ്റ്റോറന്റിൽ പതിവായി സന്ദർശിച്ചിരുന്നു. ഈ സ്ഥാപനത്തിന്റെ ഉടമ അവളുമായും അവളുടെ സഹോദരനായ ഡാനിഷുമായും അടുത്തു. അമ്മയുടെ സാമ്പത്തിക പ്രയാസങ്ങളിൽ പോലും അയാൾ സഹായിച്ചിട്ടുണ്ട്. ആ സഹായത്തിന് ശേഷം അയാളെന്നെ ദുരുപയോ​ഗം ചെയ്യാൻ തുടങ്ങി.അങ്കിൾ എന്ന് വിളിക്കരുതെന്നും അയാൾ നിർബന്ധിച്ചു”.

എക്സ് എന്നാണ് നടി തന്നെ ഉപദ്രവിച്ചയാളെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു ഹോട്ടലിൽവെച്ചായിരുന്നു ആദ്യമായി പീഡനം നടന്നത്. അന്ന് എതിർക്കാനുള്ള ശക്തിയില്ലായിരുന്നു. ഉച്ചത്തിൽ കരയണമെന്നും ഇറങ്ങിയോടി സഹായം തേടണമെന്നുമെല്ലാം തോന്നിയെങ്കിലും സാധിച്ചില്ല. ഈ സംഭവത്തേക്കുറിച്ച് പറഞ്ഞാൽ കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പുസ്തകത്തിൽ അവർ എഴുതി.

സേക്രഡ് ​ഗെയിംസിലെ കുക്കു എന്ന കഥാപാത്രമാണ് കുബ്രയുടെ ഏറ്റവും ശ്രദ്ധേയമായ വേഷം. സുൽത്താൻ, ജവാനി ജാനെമൻ, ഗല്ലി ബോയ് തുടങ്ങിയ ചിത്രങ്ങളിലും കുബ്ര അഭിനയിച്ചിട്ടുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.