Ultimate magazine theme for WordPress.

വാരണാസി സ്‌ഫോടന പരമ്പര കേസില്‍ മുഖ്യപ്രതിക്ക് വധശിക്ഷ

0

ന്യൂഡല്‍ഹി: വാരണാസി സ്‌ഫോടന പരമ്പര കേസില്‍ മുഖ്യപ്രതിക്ക് വധശിക്ഷ. പ്രധാന പ്രതി വാലിയുള്ള ഖാനാണ് ഗാസിയാബാദ് കോടതി വധശിക്ഷ വിധിച്ചത്. 2006-ല്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ 18 പേരാണ് കൊല്ലപ്പെട്ടത്. 100-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സങ്കട് മോചന്‍ ഹനുമാന്‍ ക്ഷേത്രത്തിലും കന്റോണ്‍മെന്റ് റെയില്‍വേ സ്‌റ്റേഷനിലുമാണ് 2006 മാര്‍ച്ച് ഏഴിന് സ്‌ഫോടന പരമ്പര നടന്നത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ ബംഗ്ലാദേശ് ഹര്‍കത്തുല്‍ ജിഹാദ് അല്‍ ഇസ്ലാമി എന്ന സംഘടനയാണ് സ്‌ഫോടനത്തിനു പിന്നില്‍ എന്ന് കണ്ടെത്തിയിരുന്നു.

- Advertisement -

വാലിയുള്ള ഖാന്‍ ആണ് സ്‌ഫോടന പരമ്പരയുടെ ബുദ്ധികേന്ദ്രമെന്ന് കോടതി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ മൂന്ന് കേസുകളിലായി 121 സാക്ഷികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു. സംഭവം നടന്ന് 16 വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി പ്രസ്താവിക്കുന്നത്.

- Advertisement -

Leave A Reply