Ultimate magazine theme for WordPress.

പാരസെറ്റമോൾ ഉൾപ്പെടെ 16 മരുന്നുകൾ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയും വാങ്ങാൻ അവസരമൊരുങ്ങുന്നു

0

ന്യൂഡൽഹി: പാരസെറ്റമോൾ ഉൾപ്പെടെ 16 മരുന്നുകൾ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയും വാങ്ങാൻ അവസരമൊരുങ്ങുന്നു. ഇതിനായി 1945-ലെ ഔഷധനിയന്ത്രണനിയമം ഭേദഗതി ചെയ്യുന്നതിന്റെ കരട് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചു.

നിയമം പ്രാബല്യത്തിലായാൽ അംഗീകൃത മെഡിക്കൽ സ്റ്റോറുകളിൽനിന്നു ഈ മരുന്നുകൾ ആർക്കും വാങ്ങാം. പരമാവധി അഞ്ചുദിവസത്തേക്കുള്ള മരുന്നുകളേ ഇത്തരത്തിൽ വിൽക്കാനും വാങ്ങാനും കഴിയൂ. രോഗലക്ഷണങ്ങൾ തുടർന്നാൽ രോഗി ഡോക്ടറെ സമീപിക്കണം.

- Advertisement -

നിലവിലെ നിയമമനുസരിച്ച് നിർദിഷ്ട 16 മരുന്നുകൾ വാങ്ങാൻ ഡോക്ടറുടെ നിർദേശം നിർബന്ധമായിരുന്നു. എന്നാൽ, പല മരുന്നുകളും ഇപ്പോൾ മെഡിക്കൽസ്റ്റോറുകളിൽനിന്ന് ഡോക്ടറുടെ നിർദേശം ഇല്ലാതെതന്നെ ആളുകൾ വാങ്ങുന്നുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.