തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ ആരോപണത്തിൽ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഎം. പ്രതിപക്ഷ – ബിജെപി പങ്ക് തുറന്നുകാട്ടാൻ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കും. ആരോപണം ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു കൊണ്ടുള്ള നീക്കമെന്നാണ് സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നിൽ രാഷ്ട്രീയ അജണ്ടകളുണ്ട് എന്നാണ് സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും നിലപാട്. അതുകൊണ്ടുതന്നെ ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസിന്റേയും ബിജെപിയുടേയും പങ്ക് തള്ളിക്കളയുന്നില്ല. ഇത് തുറന്നുകാട്ടിക്കൊണ്ടുള്ള രാഷ്ട്രീയ പ്രതിരോധം തീർക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കും. പ്രധാനപ്പെട്ട നേതാക്കൾ തന്നെ പങ്കെടുത്തുകൊണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നാണ് വിവരം.
- Advertisement -
സ്വർണ്ണക്കടത്ത് വിവാദം ആദ്യം ഉണ്ടായതിനേക്കാൾ അനുകൂല സാഹചര്യമാണ് ഇപ്പോഴുള്ളത്. കേന്ദ്ര ഏജൻസികളുടെ ഇടപെടലിലും സ്വപ്നയുടെ പ്രസ്താവനകളിലും ജനങ്ങൾക്ക് സംശയമുണ്ട്. അതുകൊണ്ടുതന്നെ നിലവിലത്തേത് അനുകൂലമായ സാഹചര്യമാണെന്നാണ് സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളെ കാണ്ട് കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുമെന്നാണ് റിപ്പോർട്ട്.
- Advertisement -