വെട്ടിയത് മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതിന്; യുവാവ് ആക്രമിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
കോഴിക്കോട്: നാദാപുരത്ത് പ്രണയം നിരസിച്ചതിന്റെ പേരിൽ യുവാവിന്റെ വെട്ടേറ്റ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. സ്വകാര്യ ആശുപത്രിലെ തീവ്രപരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിലാണ് നഹീമ ഇപ്പോൾ. ആരോഗ്യ പുരോഗതി വിലയിരുത്തിയ ശേഷം ഇന്ന് തുടർശസ്ത്രക്രിയകൾ ഉണ്ടായേക്കും.
നാദാപുരം പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതി റഫ്നാസിനെകോടതി റിമാൻഡ് ചെയ്തു. പെൺകുട്ടി തന്റെ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് പ്രതി റഫ്നാസ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വിദ്യാർഥിനി രാവിലെ കോളജിൽ പോകുമ്പോൾ ആക്രമിക്കാനായിരുന്നു പദ്ധതി.
- Advertisement -
വ്യാഴാഴ്ച്ചയാണ് നഹീമയെ ക്ലാസ് കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ നഹീമയുടെ തലയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റിരുന്നു. സ്കൂളിൽ സഹപാഠികളായിരുന്നു ഇരുവരും.
- Advertisement -