സ്വര്‍ണക്കടത്ത് കേസില്‍ പുതിയ ആരോപണങ്ങളും പ്രതിഷേധത്തിന് പുതിയ ഊര്‍ജവും കൈവന്നതോടെ അതിനെ നേരിടാനുള്ള രാഷ്ട്രീയനീക്കം ശക്തമാക്കാന്‍ സി.പി.എം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പുതിയ ആരോപണങ്ങളും പ്രതിഷേധത്തിന് പുതിയ ഊര്‍ജവും കൈവന്നതോടെ അതിനെ നേരിടാനുള്ള രാഷ്ട്രീയനീക്കം ശക്തമാക്കാന്‍ സി.പി.എം. സര്‍ക്കാരും പാര്‍ട്ടിയും സമാന്തരമായി പ്രതിരോധം തീര്‍ക്കാനാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. ആരോപണങ്ങള്‍ക്കെതിരേ പോലീസ് അന്വേഷണവും കേസും ശക്തമാക്കിയായിരിക്കും സര്‍ക്കാരിന്റെ നീക്കം. രാഷ്ട്രീയവീശദീകരണവും ജനകീയപ്രചാരണവുമായി പാര്‍ട്ടിയും മുന്നിട്ടിറങ്ങും.
ഓരോ ദിവസവും പുതിയ പ്രചാരണങ്ങളും അവയ്ക്ക് ആവോളം പ്രാധാന്യം നല്‍കി മാധ്യമങ്ങളും രംഗത്തുണ്ട്. ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കണം. വ്യാജപ്രചാരണങ്ങളെ അതത് ഘട്ടത്തില്‍ത്തന്നെ പാര്‍ട്ടിയുടെ സാമൂഹികമാധ്യമങ്ങളിലൂടെ തുറന്നുകാട്ടാനുള്ള ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും സെക്രട്ടേറിയറ്റ് വിശദീകരിക്കുന്നു.
- Advertisement -
രാഷ്ട്രീയ വിശദീകരണം, ജനകീയ പ്രതിരോധം എന്നിവ സി.പി.എം. ഒറ്റയ്ക്ക് നടത്താതെ ഇടതുമുന്നണിയുടെ കൂട്ടായ പ്രചാരണമാക്കേണ്ടതുണ്ടെന്ന നിര്‍ദേശമാണ് സെക്രട്ടേറിയറ്റിലുണ്ടായത്.
അതിനാല്‍, എല്‍.ഡി.എഫ്. യോഗം ചേര്‍ന്നോ, ഇടതുനേതാക്കളുമായി കൂടിയാലോചിച്ചോ സംയുക്ത രാഷ്ട്രീയ പ്രചാരണ പരിപാടി നിശ്ചയിക്കാനാണ് ധാരണ.
ലോക്സഭാതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിലമൊരുക്കല്‍ എന്ന ലക്ഷ്യം സ്വര്‍ണക്കടത്ത് കേസ് വീണ്ടും ചര്‍ച്ചയാക്കുന്നതിനുപിന്നില്‍ ബി.ജെ.പി.ക്കുണ്ടെന്നാണ് സി.പി.എം. കണക്കാക്കുന്നത്.
കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പങ്ക് വലുതാണ്. അതിനാല്‍, മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള നീക്കത്തിനുപിന്നില്‍ ദേശീയ താത്പര്യവും ബി.ജെ.പി.ക്ക് ഉണ്ടാകാമെന്ന സംശയവും സി.പി.എം. നേതാക്കള്‍ പ്രകടിപ്പിക്കുന്നുണ്ട്.
- Advertisement -