കൽപറ്റ: വയനാട്ടിൽ എൽഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. സംരക്ഷിത വനമേഖലകൾക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് എൽഡിഎഫിന്റെ നേതൃത്വത്തിൽ ഹർത്താൽ ആചരിക്കുന്നത്.
- Advertisement -
രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയ് ഹർത്താൽ. വിവാഹം, ആശുപത്രി, പാൽ, പത്രം എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വയനാട്ടിൽ ജൂൺ 16ന് യുഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷിക മേഖലയുടെ ഭീതി അകറ്റുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
- Advertisement -