Ultimate magazine theme for WordPress.

എഐടിയുസി കരാറുകാരന്റെ വീട്ടിലേക്ക് മാർച്ച് നടത്തി

0

ടാറിങ് തൊഴിലാളി യൂണിയൻ എഐടിയുസി യുടെ നേതൃത്വത്തിൽ മാനന്തവാടി കണിയാരം സ്വദേശിയായ പാറക്കാട്ടിൽ സിറിൽ ന്റെ വീട്ടിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. നാലുവർഷം മുമ്പ് മാനന്തവാടി കൈതക്കൽ റോഡിന്റെ പാച്ച് വർക്ക് ചെയ്തതിന്റെ കൂലി ലഭിക്കാനുള്ള തൊഴിലാളികളാണ് സമരത്തിൽ അണിനിരന്നത്. വർഷങ്ങളായി തൊഴിലാളികളെ കൂലി കൊടുക്കാതെ ബുദ്ധിമുട്ടിക്കുന്ന കരാറുകാരന്റെ നടപടി മനുഷ്യത്വരഹിതമാണ്. പൊതു പ്രവർത്തകരും പോലീസും ഇടപെട്ടിട്ടും ധിക്കാരപരമായ നിലപാടാണ് കരാറുകാരൻ സ്വീകരിക്കുന്നത്. ഉടൻ പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ വരുംദിവസങ്ങളിൽ സിറിൽ ഇന്റെ വീടിനു മുമ്പിൽ കുടിൽകെട്ടി ഉള്ള സമരം അടക്കം ചെയ്യാൻ എഐടിയുസി തയ്യാറാവും. പണിയെടുത്ത തൊഴിലാളികൾക്ക് കൂലി കൊടുക്കാൻ തയ്യാറായില്ലെങ്കിൽ കരാറുകാരനെ വഴിയിൽ തടയാനും തൊഴിലാളികൾ തയ്യാറാവും.
സമരം സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. അമൃതരാജ് അധ്യക്ഷതവഹിച്ചു. എഐടിയുസി താലൂക്ക് പ്രസിഡണ്ട് കെ സജീവൻ, എഐവൈഎഫ് മണ്ഡലം സെക്രട്ടറി നിഖിൽ പത്മനാഭൻ, ജ്യോതിഷ്, ബിജു, ഷിബു, ശശിതുടങ്ങിയവർ സംസാരിച്ചു.

- Advertisement -

Leave A Reply

Your email address will not be published.