ന്യൂഡല്‍ഹി: അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ ഹാര്‍ദിക് പാണ്ഡ്യ നയിക്കും. ഈ മാസം അവസാനമാണ് പരമ്പര. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി.
- Advertisement -
ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണിന് പുറമേ സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ മറ്റൊരു താരം.ദിനേഷ് കാര്‍ത്തിക്കാണ് വിക്കറ്റ് കീപ്പര്‍.
ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക് വാദ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാദി തുടങ്ങിയവരാണ് ടീമിലെ മറ്റംഗങ്ങള്‍
- Advertisement -