കോഴിക്കോട്: കോഴിക്കോടും കണ്ണൂരും സിപിഎം പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണം. കണ്ണൂര്‍ കക്കാട് ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് സിപിഎം ആരോപിച്ചു.
- Advertisement -
കോഴിക്കോട് പേരാമ്പ്ര വാല്യക്കോട് സിപിഎം പാര്‍ട്ടി ഓഫീസിന് തീയിട്ടു. സിപിഎം വാല്യക്കോട് ടൗണ്‍ ബ്രാഞ്ച് ഓഫീസിനാണ് തീയിട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഓഫീസിലെ ഫര്‍ണിച്ചറുകളും ഫയലുകളും കത്തിനശിച്ചു.
വഴിയാത്രക്കാരാണ് ഓഫിസ് കത്തുന്നതു കണ്ട് വിവരം പൊലീസിനെ അറിയിച്ചത്. പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞ ദിവസം കുറ്റിയാടിയിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ് നടന്നിരുന്നു.
- Advertisement -