Ultimate magazine theme for WordPress.

ഒറ്റപ്പാലത്ത് സിപിഎം ഓഫീസിന് നേര്‍ക്ക് ആക്രമണം; കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്നു

0

പാലക്കാട്: പാലക്കാട് സിപിഎം പാര്‍ട്ടി ഓഫീസിന് നേര്‍ക്ക് ആക്രമണം. ഒറ്റപ്പാലം സിപിഎം ഏരിയാ കമ്മിറ്റി ഓഫീസായ എകെജി മന്ദിരത്തിന് നേര്‍ക്കാണ് കല്ലേറ് ഉണ്ടായത്.

 

- Advertisement -

കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വാതിലിനും കേടുപാടുണ്ടായിട്ടുണ്ട്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് സിപിഎം ആരോപിച്ചു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം കോഴിക്കോടും, കണ്ണൂരിലും സിപിഎം ഓഫീസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.