പത്തനംതിട്ട: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സഹോദരനും അമ്മാവനും ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട കോയിപ്പുറത്താണ് സംഭവം. പത്താംക്ലാസ് വിദ്യാര്‍ഥിനി ഒരുവര്‍ഷത്തിലധികം പീഡനത്തിന് ഇരയായെന്ന് പൊലീസ് പറഞ്ഞു.
- Advertisement -
കേസില്‍ 5 പേരാണ് ആകെ പ്രതികള്‍. ഒരു പ്രതി ഒളിവിലാണെന്നും ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകനാണെന്നും പൊലീസ് പറഞ്ഞു. പതിനേഴുകാരനായ സഹോദരനെയും അമ്മാവനെയും കുടാതെ പ്രതികളില്‍ രണ്ടുപേര്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാണ്.
ചൈല്‍ഡ് ലൈന്‍ മുഖേനെയാണ് പൊലീസിന് പരാതി ലഭിച്ചത്. രണ്ട് സുഹൃത്തുക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞത്. തുടര്‍ന്ന് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്ന് കണ്ടെത്തുകയും ചെയ്തു. വനിതാ പൊലീസിന്റെ സാന്നിധ്യത്തില്‍ വിശദമായ മൊഴി രേഖപ്പെടുത്തിയ ഘട്ടത്തിലാണ് അമ്മയുടെ സഹോദരനും സഹോദരനടക്കം ലൈംഗികമായി പീഡിപ്പിച്ച കാര്യം പെണ്‍കുട്ടി പറയുന്നത്. തുടര്‍ന്ന് മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്യുകയും നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഒരുവര്‍ഷക്കാലം പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പൊലീസ് പറയുന്നു. സ്വന്തം വീട്ടില്‍ സഹോദരന്റെ ലൈംഗികപീഡനത്തിന് വിധേയമാകേണ്ടി വന്നപ്പോഴാണ് അമ്മയുടെ സഹോദരന്റെ വീട്ടിലെത്തിയത്. അവിടെ താമസിച്ച വേളയിലാണ് അമ്മയുടെ സഹോദരന്‍ ലൈംഗികമായി ചൂഷണം ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടിലെ മോശം സാഹചര്യം ഉപയോഗപ്പെടുത്തിയാണ് രണ്ട് സുഹൃത്തുക്കള്‍ പീഡനത്തിന് വിധേയാക്കിയത്. ഒളിവിലായ പ്രതിയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
- Advertisement -