Ultimate magazine theme for WordPress.

മസാജ് ചെയ്യാന്‍ വിസമ്മതിച്ച യുവതിക്ക് കുത്തേറ്റു.

0

കോയമ്പത്തൂര്‍: മസാജ് ചെയ്യാന്‍ വിസമ്മതിച്ച യുവതിക്ക് കുത്തേറ്റു. മസാക്കാളിപാളയം പടിഞ്ഞാറെ വീഥിയില്‍ താമസിക്കുന്ന മിനിമോളെയാണ് (43) രണ്ട് യുവാക്കള്‍ ചേര്‍ന്ന് കൈയിലും കഴുത്തിലും കുത്തിയത്. സൂലൂരില്‍ മസാജ് സെന്റര്‍ നടത്തുന്ന മിനിയെ യുവാക്കള്‍ വീട്ടില്‍വെച്ചുതന്നെ മസാജ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇക്കഴിഞ്ഞ 15-നായിരുന്നു സംഭവം.

വീട്ടില്‍വെച്ച് മസാജ് ചെയ്യാറില്ലെന്നും സൂലൂറിലെ പാര്‍ലറിലെത്താനും യുവതി പറഞ്ഞെങ്കിലും പിന്നീടുണ്ടായ വാക്കുതര്‍ക്കത്തില്‍ യുവാക്കള്‍ കത്തികൊണ്ട് കുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്തു.

- Advertisement -

Leave A Reply

Your email address will not be published.