Ultimate magazine theme for WordPress.

3,376 പേര്‍ക്ക് രോഗം; 11 മരണം, സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു

0

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 3,376 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 11 കോവിഡ് മരണം സ്ഥിരീകരിച്ചു. കോഴിക്കോടും എറണാകുളത്തും 3 പേര്‍ വീതം മരിച്ചു. തിരുവനന്തപുരത്തും കൊല്ലത്തും രണ്ട് മരണവും കൊല്ലത്ത് ഒരു മരണവും സ്ഥിരീകരിച്ചു. ഇന്നലെ 7 കോവിഡ് മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

 

- Advertisement -

ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ കൂടുതല്‍ എറണാകുളത്താണ്. എറണാകുളത്തും 838 കേസുകള്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 717 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോട്ടയത്ത് 399 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു എലിപ്പനി മരണവും ഇന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

- Advertisement -

Leave A Reply

Your email address will not be published.