Ultimate magazine theme for WordPress.

ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്‌ളാസ്റ്റിക് ഉത്പന്നങ്ങളില്‍ നിരോധിക്കുന്നവയുടെ പട്ടിക പുറത്തുവിട്ട് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം

0

ന്യൂഡല്‍ഹി: ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്‌ളാസ്റ്റിക് ഉത്പന്നങ്ങളില്‍ നിരോധിക്കുന്നവയുടെ പട്ടിക പുറത്തുവിട്ട് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം. ചെവിത്തോണ്ടികള്‍, സ്ട്രോകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഈമാസം 30-നുശേഷം നിരോധിക്കും. മന്ത്രാലയത്തിനുകീഴിലുള്ള കേന്ദ്ര മലിനീകരണബോര്‍ഡാണ് പട്ടിക തയ്യാറാക്കിയത്. നിര്‍മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പ്പന, ഉപയോഗം എന്നിവയിലും നിരോധനമുണ്ടാകും.

ഇതുസംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ വില്‍ക്കുന്നവര്‍, ഇ-കോമേഴ്സ് കമ്പനികള്‍, പ്ലാസ്റ്റിക് അസംസ്‌കൃതവസ്തു നിര്‍മാതാക്കള്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി.

- Advertisement -

ബലൂണ്‍, ചെവിത്തോണ്ടി, മിഠായി, ഐസ്‌ക്രീമുകള്‍, അലങ്കാരവസ്തുക്കള്‍ എന്നിവയില്‍ പ്ലാസ്റ്റിക് സ്റ്റിക്ക് ഉപയോഗിക്കാന്‍ പാടില്ല.

ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കിലുള്ള പ്ലേറ്റ്, കപ്പ്, ഗ്ലാസ്, ഫോര്‍ക്ക്, സ്പൂണ്‍, സ്‌ട്രോ, ട്രേകള്‍

സിഗരറ്റുകൂടുകള്‍, വിവിധതരത്തിലുള്ള കാര്‍ഡുകള്‍, മിഠായിബോക്‌സ് തുടങ്ങിയവ പൊതിയാന്‍ ഉപയോഗിക്കുന്ന നേര്‍ത്ത പ്ലാസ്റ്റിക് കവറുകള്‍

100 മൈക്രോണില്‍ താഴെയുള്ള പി.വി.സി. അല്ലെങ്കില്‍ പ്ലാസ്റ്റിക് ബാനറുകള്‍.

- Advertisement -

Leave A Reply

Your email address will not be published.