Ultimate magazine theme for WordPress.

ആക്ടീവ് കേസുകള്‍ 22,000 കടന്നു; സംസ്ഥാനത്ത് ഇന്ന് 2,786 പേര്‍ക്ക് കോവിഡ്; ടിപിആര്‍ 16.08

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2,786 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  ടിപിആര്‍ 16.08 ശതമാനമാണ്. എറണാകുളം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍. 574 പേര്‍ക്കാണ് വൈറസ് ബാധ. രണ്ടാമത് കൂടുതല്‍ രോഗികള്‍ ഉള്ളത് തിരുവനന്തപുരം ജില്ലയിലാണ്. സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍ 22,000 കടന്നു.

 

- Advertisement -

ഇന്നലെ 12,899 പേര്‍ക്കാണ് കോവിഡ്

രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്. ഇന്നലെ 12,899 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ 15 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞദിവസം 13000ന് മുകളിലായിരുന്നു പ്രതിദിന കോവിഡ് രോഗികള്‍. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 72, 474 ആയി ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.73 ശതമാനമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡല്‍ഹി, മഹാരാഷ്ട്ര, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നതാണ് കണക്കില്‍ പ്രതിഫലിക്കുന്നത്. ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.71 ശതമാനമാണ്.

- Advertisement -

Leave A Reply

Your email address will not be published.