Ultimate magazine theme for WordPress.

രാജ്യത്തെ 111 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ തിരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കി

0

ന്യൂഡൽഹി: രാജ്യത്തെ 111 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ തിരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കി. അംഗീകാരമില്ലാത്ത പാർട്ടികളുടെ രജിസ്ട്രേഷനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൂട്ടത്തോടെ റദ്ദാക്കിയത്.

രജിസ്റ്റര്‍ ചെയ്യുകയും എന്നാല്‍ അംഗീകാരം നേടാത്തതുമായി 2100 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നാണ് 111 എണ്ണത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്.. ആർ.പി. ആക്ട് 1951ലെ സെക്ഷൻ 29എ, 29 സി പ്രകാരമായിരുന്നു നടപടി.

- Advertisement -

ആദ്യഘട്ടത്തിൽ (മെയ് 25ന്) അംഗീകാരമില്ലാത്ത 87 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ 111 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ കൂടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കിയിരിക്കുന്നത്.

- Advertisement -

Leave A Reply